കലാവേദി വിശേഷങ്ങള്‍
കലാവേദിയുടെ തട്ടകത്തു കാലാന്തരം നാടകം അരങ്ങേറി
ജോസ് കാടാപുറം
2017-11-17 01:37:52am


ന്യൂയോർക് : കലാവേദിയുടെ ഫണ്ട് റെയിസിംഗ് പ്രോഗ്രാമിനോടനുബന്ധിച്ചു നടന്ന മികച്ച കലാപരിപാടികളിൽ എടുത്തുപറയേണ്ടത് വേദിയിൽ നടന്നു കാലാന്തരം എന്ന നാടകം പ്രേക്ഷകർക്കു നല്ലൊരു വിരുന്നായിരുന്നു. പ്രശസ്ത സാഹിത്യപ്രവർത്തകനും നടനുമായ മനോഹർ തോമസ്സ് രചനയും സംവിധാനവും നിർവഹിച്ചു ഈ നാടകം രംഗപഠ മികവിന് പുറമെ അസാധാരണമായ അഭിനയ സിദ്ധി തെളിയിച്ച ഒരു ലഘു നാടകമായിരുന്നു. കഥ തുടങ്ങുന്നത് കേരളത്തിലെ ഒരു ഗ്രാമത്തിൽ ആണെങ്കിലും പതിവുപോലെ കഥ പ്രവാസ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥത്തിലേക്കു നമ്മെ കൊണ്ടുപോകുന്നു 
  
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ  കഠിനദ്വാനി ആയ കൃഷിക്കാരൻ കൃഷിക്ക് പുറമെ അല്പം നാട്ടുവൈദ്യം ഉണ്ട്. നാട്ടുകാർക്ക് പ്രിയങ്കരനായ  വൈദ്യർക് വളരെ വൈകി യാണ് ഒരു കുഞ്ഞു ജനിച്ചത് പ്രസവത്തോടെ ഭാര്യ മരിച്ച വൈദ്യർ പിന്നീടങ്ങോട്ട്  വൈദ്യന്റെ നെഞ്ചിലെ ചൂടിൽ ഇരുന്നാണ്, ആ  കുട്ടി വളരുന്നത്. കാലചക്രം തിരിഞ്ഞപ്പോൾ മിടുക്കനായി ഒരു ഡോക്ടറായി തന്റെ ഏകമകൻ  ജോസഫ്  അമേരിക്കയിൽ എത്തുന്നു .

തന്റെ തന്നെ ഗ്രാമത്തിലെ പട്ടിപിടുത്തകാരനായ കുഞ്ഞാണ്ടിയുടെ മകളുടെ ഡോക്ടറായ മകളെ ജോസഫ്കുട്ടി വിവാഹം കഴിക്കുന്നു. അമേരിക്കയിലെ വലിയ വീടിന്റെ അസുകകരമായ ഏകാന്തതിയിലേക്കു വൈദ്യർ പറിച്ചു നടപെടുന്നു ഇക്കാലമത്രയും മണ്ണിനോട്  പടപൊരുതിയ ആ വൃദ്ധൻ തന്റെ മകന്റെ നിഷ്കളങ്കമായ സ്നേഹം പങ്കിടുന്നത് തുടരാനാകതെ മരുമകളും അമ്മയും കൂടി വൈദ്യനെ തുരത്തി ഓടിക്കാൻ ശ്രമിക്കുന്നു. ഹൃദയവേദനയോടെ മകനെ പിരിഞ്ഞു വൈദ്യൻ നാട്ടിലേക്ക്  മടങ്ങാൻ തീരുമാനിക്കുന്നു !!!

 ഇല്ലാകഥകളുടെ പേരിൽ ക്രൂശിക്കപ്പെടുന്നു വൈദ്യരുടെ നൊമ്പരങ്ങളുടെ കഥയാണ് കാലാന്തരം. വൃദ്ധനായ പിതാവിന്റെ റോൾ അഭിനയിക്കുന്ന മനോഹർ തോമസ് തന്നെയാണ് നാടകത്തിന്റെ രചനയും സംവി ധാനവും നിർവഹിച്ചിരിക്കുന്നത്. നാടകം കണ്ട ഒരാൾക്കും ഈ കഥാപാത്രത്തെ മറക്കാൻ കഴിയില്ല. നടന  മികവിന്റെ അവിസ്മരിണിയ മുഹൂർത്തങ്ങൾ നാടകത്തിലുടനീളം പ്രേഷകനിലേക്കു സന്നിവേശിപ്പിക്കുകയാണ് മനോഹരന്റെ വൃദ്ധനായ വൈദ്യർ. ഒന്നന്നായി വരുന്ന ജീവിത സമസ്യകളെ പ്രേഷകനിലേക്കു അഭിനയമികവിലൂടെ അത്ഭുതം തീർക്കുന്ന കഥാപാത്രമാക്കി മാറ്റി വൈദ്യരായി അഭിനയിക്കുന്ന മനോഹർ തോമസ്. ഈ പ്രധാന കഥാപാത്രം മനോഹറിന്റെ കൈയിൽ ഭദ്രമായിരുന്നു. പട്ടിപിടുത്തകാരൻ കുഞ്ഞാണ്ടിയായി അഭിനയിക്കുന്ന ജോയ് ജോർജ് കള്ളുകുടിയനായ അലക്‌സ് അബ്രാഹം പുല്ലാനപ്പിള്ളി വൈദ്യരുടെ മകനായി അഭിനയിക്കുന്ന ജെനൻ  ജേക്കബ് എന്നിവർ മികച്ച അഭിനയം തന്നെ കാഴ്ചവച്ചു. ഈ അടുത്ത നാളുകളിൽ അമേരിക്കൻ മലയാളികൾക്ക് നല്ലൊരു നാടക വിരുന്നു നല്കിയ  കലാവേദിഭാരവാഹികൾക്കും  സിബി ഡേവിഡിനും മികച്ച അഭിനയം കാഴ്ചവച്ച മനോഹർ തോമസിനും അഭിനന്ദനം  

കലാവേദി വിശേഷങ്ങള്‍